മഴ പെയ്തപ്പോള്‍ വീട്ടിൽ കയറി നിന്ന 13കാരനെ പീഡിപ്പിച്ചു; പ്രതിക്ക് ഏഴുവർഷം കഠിനതടവും പിഴയും

  • 12/10/2022

ആലപ്പുഴ: ആലപ്പുഴയില്‍ അയൽവാസിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴുവർഷം കഠിനതടവും 30,000  രൂപ പിഴയും വിധിച്ച് കോടതി. നെടുമുടി പഞ്ചായത്തിൽ വൈശ്യം ഭാഗം പ്രക്കാട്ട് പറമ്പിൽ സോണിച്ചൻ എന്ന സോണി (46 ) യെയാണ് പോക്സോ കേസിൽ കോടതി ശിക്ഷിച്ചത്. 

ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് ആഷ് കെ ബാൽ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. നെടുമുടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 

സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന് വീട്ടിൽ കയറി നിന്നതായിരുന്നു 13 വയസുകാരൻ. ഈ സമയം  പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പിഴത്തുകയിൽ 25,000 രൂപ കുട്ടിക്കു നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.  

Related News