ദില്ലി: മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന്‍റെ നിരവധി ഉപയോക്താക്കള്‍ക്ക് അവരുടെ ഫോളോവേര്‍സിനെ നഷ്ടപ്പെടുന്നതായി പരാതി. ഫേസ്ബുക്കിലെ തങ്ങളുടെ ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും നഷ്ടപ്പെട്ട പരാതിയുമായി പ്രമുഖര്‍ അടക്കമാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് സ്ഥാപകനും മെറ്റ പ്ലാറ്റ്ഫോം സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 119 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് സ്ഥാപകന്‍റെ ഫോളോവേഴ്‌സിന്റെ എണ്ണം 10,000 ത്തില്‍ താഴെയാണ് ഇപ്പോള്‍ കാണിക്കുന്നത്. അതേ സമയം ലോകത്തെമ്ബാടും ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. "ഫേസ്ബുക്കില്‍ ഒരു സുനാമി സംഭവിച്ചിരിക്കുന്നു, എന്റെ ഏകദേശം 900,000 ഫോളോവേഴ്‌സിനെ കാണാനില്ല. 9000 പേര്‍ മാത്രമാണ് അവശേഷിപ്പിക്കുന്നത്. എനിക്ക് ഫേസ്ബുക്കിന്റെ കോമഡി ഇഷ്ടമാണ്," ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇതിന് പിന്നിലുള്ള യാഥാര്‍ത്ഥ കാരണം എന്താണ് എന്നതില്‍ ഫേസ്ബുക്ക് ഔദ്യോഗികമായി ഒരു വിശദീകരണവും നല്‍കിയിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചില ടെക് വൃത്തങ്ങള്‍ പറയുന്നത്. ഇതൊരു ബഗ് ആകാം എന്നാണ്. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു മെറ്റാ വക്താവ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത് ഇതാണ്, "ചില ആളുകള്‍ അവരുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ ഫോളോവേഴ്‌സിന്‍റെ എണ്ണത്തില്‍ ചില വ്യതിയാനങ്ങള്‍ സംഭവിച്ചതായി മനസിലാക്കുന്നു. കഴിയുന്നത്ര വേഗത്തില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാക്കാന്‍ മെറ്റ ശ്രമിക്കുകയാണ് ,എന്തെങ്കിലും അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു" - എന്നായിരുന്നു പ്രതികരണം.
അതേ സമയം പുതിയ തരത്തില്‍ പരീക്ഷണങ്ങള്‍ ഫേസ്ബുക്ക് നടപ്പിലാക്കുന്നതിന്‍റെ ഭാഗമാണോ ഫോളോവേര്‍സിനെ വെട്ടിനിരത്തല്‍ എന്നാണ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?