എല്‍ദോസ് കുന്നപ്പിള്ളിയില്‍ നിന്ന് വിശദീകരണം തേടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കും: വി ഡി സതീശൻ

  • 13/10/2022

എല്‍ദോസ് കുന്നപ്പിള്ളിയില്‍ നിന്ന് വിശദീകരണം തേടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണവിധേയനായ വ്യക്തിയില്‍ നിന്ന് വിശദീകരണം ചോദിച്ചതിന് ശേഷം അടുത്ത നടപടിയിലേക്ക് പോകുന്നതാണ് സാമാന്യമര്യാദ. സ്വാഭാവിക നീതി നിഷേധിച്ച്‌ നടപടിയെടുക്കുന്നത് അനൗചിത്യമാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

'എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ആദ്യം അവ്യക്തമായ ആരോപണം മാത്രമാണ് വന്നത്. പരാതിയുടെ പുറത്ത് കേസെടുത്തപ്പോഴാണ് ഗൗരവത്തോട് കൂടി കോണ്‍ഗ്രസ് വിഷയത്തെ സമീപിച്ചത്. ഒരുതരത്തിലുള്ള വൈകലും ഇതിലുണ്ടായിട്ടില്ല. വിഷയത്തില്‍ അടിയന്തര നടപടിയുണ്ടാകും', പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ അടിയന്തരമായി നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തിന് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related News