ഇലന്തൂരില്‍ പ്ലാസ്റ്റിക് കവറില്‍ ഉപ്പിട്ട് സൂക്ഷിച്ച നിലയില്‍ മനുഷ്യമാംസം കണ്ടെത്തി. കേസിലെ പ്രതിയായ ഭഗവല്‍ സിംഗിന്റെ പറമ്ബില്‍ നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയില്‍ മനുഷ്യമാംസം കണ്ടെത്തിയത്. കൊല്ലപ്പെട്ട പത്മത്തിന്റേതാണ് ഈ ശരീരഭാഗങ്ങള്‍ എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കൊല്ലപ്പെട്ട റോസ്ലിന്റെ ശരീരഭാഗങ്ങള്‍ പാകം ചെയ്ത് ഭക്ഷിച്ചെന്ന് പ്രതിയായ ലൈല നേരത്തെ മൊഴി നല്‍കിയിരുന്നു. പത്മത്തിന്റെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചിട്ടില്ലെന്നും സൂക്ഷിച്ചു വച്ചതായും ലൈല പൊലീസിനോട് പറഞ്ഞിരുന്നു. പാചകം ചെയ്ത് പിന്നീട് ഭക്ഷിക്കാന്‍ വേണ്ടിയാണ് മാംസം സൂക്ഷിച്ചുവച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
അതേസമയം, മനുഷ്യമാംസം കഴിച്ചെന്ന ആരോപണം നിഷേധിച്ച് ഭഗവല്‍ സിംഗും ലൈലയും രംഗത്തെത്തി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികളുടെ പ്രതികരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?