തെരുവുനായയെ അടിച്ചു കൊന്നു; കണ്ടാലറിയാവുന്ന ആളുകൾക്കെതിരെ കേസ്

  • 15/10/2022

കണ്ണൂർ: കണ്ണൂരിൽ തെരുവ് നായയെ അടിച്ചു കൊന്നവര്‍ക്കെതിരെ കേസെടുത്തു. പയ്യന്നൂരിൽ ആണ് സംഭവം. തെരുവ് നായയെ അകാരണമായി തല്ലിക്കൊന്നതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരു സംഘം ആളുകൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ വ്യാഴാഴ്ച ഒരു സംഘം ആളുകൾ തെരുവ് നായയെ ആക്രമിച്ച് കൊല്ലുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. റോഡിൽ അലസമായി നടക്കുന്ന തെരുവുനായയെ പിന്നിലൂടെ എത്തിയ ഒരാൾ ആദ്യം വടി ഉപയോഗിച്ച് അടിക്കുകയാണ്.  അടികൊണ്ട നായ മർദ്ദിച്ചയാളെ തിരിച്ച് ആക്രമച്ചു. 

കൈയ്യിൽ കയറി കടിച്ച പട്ടിയെ വലിച്ചെറിഞ്ഞ ഇയാളോടൊപ്പം മറ്റ് ചിലരും കൂടി എത്തി പട്ടിയെ ക്രൂരമായി തല്ലിക്കൊല്ലുന്നത് ദൃശ്യങ്ങളിൽ കാണാം. അനക്കമില്ലാതെ കിടക്കുന്ന പട്ടിയെ വീണ്ടും വടികൊണ്ട് ആക്രമിക്കുന്നതും വ്യക്തമാണ്. ആ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസെടുത്തത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ ഇട്ടത്. 


 

Related News