അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമനിര്‍മാണം ഉടന്‍ നടത്തുമെന്ന് മുഖ്യമന്ത്രി

  • 17/10/2022

തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമനിര്‍മാണം ഉടന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത വിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


അനാചാരങ്ങളെ എതിര്‍ക്കുമ്ബോള്‍ അത് മത വിശ്വാസത്തിനെതിരാകുമോ എന്ന് ചിലര്‍ ചിന്തിക്കുന്നു. അനാചാരങ്ങളെ എതിര്‍ത്താല്‍ മതത്തെ എതിര്‍ത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ജാതിവാല് പേരിനോട് ചേര്‍ക്കല്‍ വീണ്ടും ചിലര്‍ തുടരുന്നു. അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരികയാണ് ഇവര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കു പോലും ജാതി പേര് ചേര്‍ത്ത് വിളിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരം ചിന്തകള്‍ എത്രമാത്രം വളരുന്നു എന്നതിന്റെ സൂചനയാണ് അടുത്ത കാലത്ത് കേട്ട ചില കാര്യങ്ങള്‍. നമ്മടെ ഇടയിലും ചില വികൃത മനസുകള്‍ ജീവിക്കുന്നു. അവര്‍ക്ക് താങ്ങും തണലുമായി അന്ധവിശ്വാസവും അനാചാരവും നില കൊള്ളുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

നാടിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് സംഘടനകളുടെ സാമൂഹ്യ ഇടപെടലിലൂടെയാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ മാത്രമല്ല ആവശ്യമെന്നും ജനങ്ങളുടെ ജാഗ്രതയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News