ഫാന്‍ ഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു

  • 17/10/2022

പാലക്കാട്: മാത്തൂരില്‍ നെല്ല് ഉണക്കുന്നതിനിടെ കര്‍ഷകന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. മാത്തൂര്‍ പ്ലാക്കല്‍ സ്വദേശി ദാമോദരനാണ് മരിച്ചത്. വീടിന് മുന്നില്‍ ഫാന്‍ ഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ദാമോദരന്റെ കൃഷി ഭൂമിയില്‍ രണ്ട് ദിവസം മുമ്പാണ്‌ കൊയ്ത്ത് കഴിഞ്ഞത്. നെല്ല് ഉണക്കി വെക്കാനായി അടുത്തുള്ള കടയില്‍ നിന്ന് ദാമോദരന്‍ ഫാന്‍ വാടകയ്‌ക്കെടുത്തിരുന്നു. ഫാനിന് ചെറിയ ഷോക്കുണ്ടെന്ന് കടക്കാരന്‍ പറഞ്ഞു. 

ശ്രദ്ധിച്ച് ഉപയോഗിച്ചോളാമെന്ന്‌ മറുപടി പറഞ്ഞാണ് ദാമോദരന്‍ ഫാന്‍ കൊണ്ടുപോയതെന്നാണ് വിവരം. ശേഷം വീട്ടിലെത്തിയ ഇദ്ദേഹം പതിര് മാറ്റി നെല്ല് ഉണക്കുകയായിരുന്നു. ഇതിനിടെ ദാമോദരന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Related News