സ്കൂൾ ബസ്സുകൾക്കിടയിൽ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

  • 18/10/2022

കോഴിക്കോട്: സ്കൂൾ ബസ്സുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊടിയത്തൂർ പി ടി എം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്. 

തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സ്കൂൾ വളപ്പിലാണ് അപകടമുണ്ടായത്. ഒരേ ദിശയില്‍ അടുത്തടുത്തായി നിര്‍ത്തിയിട്ട രണ്ട് സ്‌കൂള്‍ ബസുകളില്‍ ഒന്ന് മുന്നോട്ടെടുത്തപ്പോള്‍ ബസിന്റെ പിന്‍ചക്രം കുഴിയില്‍വീണു. 

ഇതോടെ നിര്‍ത്തിയിട്ട ബസിലേക്ക് മുന്നോട്ടെടുത്ത ബസ് അടുത്തപ്പോള്‍ ഇതുവഴി വരുകയായിരുന്ന വിദ്യാര്‍ത്ഥി ഇതിനിടയില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ മെഡി. കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Related News