വഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി

  • 19/10/2022

മലപ്പുറം: മലപ്പുറത്ത് വഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി. മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദി (65)നെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയത്. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് വിവരം. വീട്ടില്‍ നിന്ന് ബഹളം കേട്ടെത്തിയ സമീപവാസികളാണ് കുത്തേറ്റനിലയില്‍ കുഞ്ഞിമുഹമ്മദിനെ കണ്ടത്. 

ഇദ്ദേഹത്തെ ഉടന്‍ തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്ത നഫീസയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. 

Related News