സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്ത് കടത്ത്; ഒടുവില്‍ കസ്റ്റംസിന്റെ പിടിയില്‍

  • 20/10/2022

നെടുമ്പാശേരി: സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്ത് കടത്താനുള്ള ശ്രമം പരാജയപ്പെട്ടു. യാത്രക്കാരന്‍ കസ്റ്റംസിന്റെ പിടിയില്‍. തൃശ്ശൂര്‍ സ്വദേശിയായ ഫഹദ്(26) ആണ് സ്വര്‍ണം മുക്കിയ തോര്‍ത്തുമായി വിമാനത്താവളത്തിലെത്തിയത്.

ഈ മാസം 10ന് ദുബൈയില്‍ നിന്നും സ്‌പൈസ് ജെറ്റില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയതാണ് ഇയാള്‍. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ ബാത്ത് ടൗവ്വലുകള്‍ മുക്കി ഇവ നന്നായി പായ്ക്ക് ചെയ്താണ് ഇയാൾ കൊണ്ടുവന്നത്.   പരിശോധനയില്‍ ഇയാളുടെ ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. വിമാനത്താവളത്തിലേക്ക്പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് യുവാവ് മറുപടി നല്‍കിയത്.

വിശദമായി പരിശോധന നടത്തിയപ്പോള്‍ ഇത്തരത്തില്‍ അഞ്ച് തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് ഇയാള്‍ പിടിയിലായത്. ഈ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണം ഉണ്ടാകുമെന്നു കൃത്യമായി പറയാന്‍ കുറച്ചു ദിവസമെടുക്കുമെന്നും ശാസ്ത്രീയ രീതിയിലുള്ള പരിശോധനകള്‍ തുടരുകയാണെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.

Related News