ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിക്ക് 15 വർഷം തടവുശിക്ഷ

  • 21/10/2022


ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 15 വർഷത്തെ തടവുശിക്ഷ വിധിച്ചു. വെണ്മണി വഴനപുരത്തിൽ പുത്തൻവീട്ടിൽ വിൽസൻ സാമുവൽ ( 46 )നാണ് കോടതി ശിക്ഷ വിധിച്ചത്. 

ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളയൊണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് കേസ് എടുത്തത്. ഇതിന് പിന്നാലെ പ്രതി വിദേശത്തേക്ക് മുങ്ങി. 

ഒന്നര വർഷത്തിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ  എസ് രഘുവാണ് ഹാജരായത്. ഹരിപ്പാട്‌ പോക്സോ കോടതി ജഡ്ജി എസ് സജികുമാർ ആണ് പതിനഞ്ചു വർഷത്തെ തടവു ശിക്ഷ വിധിച്ചത്. 

Related News