പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ

  • 22/10/2022

കോഴിക്കോട്: പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ. ഭർത്താവിനും ഭർതൃമാതാവിനുമെതിരെയാണ് മലപ്പുറം മങ്കട സ്വദേശിനി പരാതി നൽകിയത്. 

സംഭവത്തില്‍ പൂളക്കടവ് സ്വദേശി ആദിൽ, മാതാവ് സാക്കിറ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.  കുടുംബവഴക്കിനെ തുടർന്നാണ് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്. ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ ബത്തേരിയിൽ വെച്ച് കുഞ്ഞിനെ കണ്ടെത്തി. 

ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെ കാണാതായത്. കുടുംബ വഴക്കിനെ തുടർന്ന് കുഞ്ഞുമായി ഭർത്താവും ഭർത്തൃമാതാവും  വീട് വിട്ടിറങ്ങുകയായിരുന്നു എന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ ചേവായൂ‍ർ പോലീസ് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടു പോകൽ, ജുവനൈൽ ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തത്. 

Related News