തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് വയോധികൻ മരിച്ചു; 18 പേര്‍ക്ക് പരിക്ക്

  • 22/10/2022

വയനാട്: തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന തേവണ സ്വദേശി ടി. ബീരാന്‍ കുട്ടി(65)യാണ് മരിച്ചത്. പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു.

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ കടന്നല്‍ കൂട്ടം ആക്രമിക്കുകയായിരുന്നു. വഴുതന വായനാംകുന്ന് കോളനി  പ്രദേശത്തെ തൊഴിലുറപ്പ് ജോലിക്കിടെയാണ് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. പതിനെട്ടോളം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. 

പരിക്കേറ്റ മറ്റ് തൊഴിലാളികളെ വൈത്തിരി താലൂക് ആശുപത്രിയിയിലും ചെന്നലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
 

Related News