ഗവർണർക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി എല്‍ഡിഎഫ്

  • 23/10/2022

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധത്തിനൊരുങ്ങി എല്‍ഡിഎഫ്. നവംബര്‍ 15ന് രാജ്ഭവന്റെ മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും. ചാന്‍സലര്‍ പദവിയെ ദുരുപയോഗം ചെയ്തു കൊണ്ട് ഗവര്‍ണര്‍ നടത്തുന്ന പ്രവൃത്തികള്‍ അപമാനകരമാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. 

ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇതേ രീതിയില്‍ ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, സമൂഹത്തിലെ മറ്റു പ്രമുഖര്‍ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാന അടിസ്ഥാനത്തില്‍ നവംബര്‍ രണ്ടാം തീയതി തിരുവനന്തപുരത്ത് കണ്‍വെന്‍ഷന്‍ നടത്തുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. 
 

Related News