ഒമ്പത് വൈസ് ചാൻസലർമാർ നാളെ രാജി വെക്കണമെന്ന് ഗവര്‍ണര്‍; അസാധാരണ നടപടി

  • 23/10/2022

തിരുവനന്തപുരം: സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാർ നാളെ രാജിവെക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിങ്കളാഴ്ച രാവിലെ 11.30നകം രാജിവയ്ക്കണമെന്നാണ് നിർദേശം. 

യുജിസി ചട്ടം പാലിക്കാത്തതിന്‍റെ  പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. കേരള, എംജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്കൃതം,  മലയാളം എന്നീ സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. 

ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ കൂട്ടരാജി ആവശ്യപ്പെടുന്നത്. ഗവർണർക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചതിനു തൊടുപിന്നാലെയാണിത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് അറിയിച്ചിരുന്നു. നവംബര്‍ 15ന് രാജ്ഭവന്റെ മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ നിർദേശം.


 

Related News