വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണ പാദുകം പിടികൂടി; 78 ലക്ഷം രൂപ വില വരുന്ന സ്വർണം പേസ്റ്റ് രൂപത്തില്‍

  • 24/10/2022

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് സ്വർണ പാദുകം പിടികൂടി. 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഇരു കാല്പാദങ്ങളോട് ഒട്ടിച്ചു ചേർത്താണ് പാദുകം തീർത്തത്. മലപ്പുറം സ്വദേശി മുഹമ്മദ് ദില്‍ഷാദാണ് ഇത്തരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 

ഷാർജയിൽ നിന്നും എത്തിയ ഇയാൾ ഇരു കാല്പാദങ്ങളുടേയും താഴെയാണ് അതിവിദഗ്ധമായി സ്വർണം ചേർത്തു വെച്ചത്. ടേപ്പ് വച്ച് സ്വർണം തിരിച്ചറിയാത്ത വിധം ഭദ്രമായി പൊതിഞ്ഞ് സോക്സും ഷൂസും ധരിക്കുകയായിരുന്നു. ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസുകാർ ഷൂസ് അഴിപ്പിച്ച് പരിശോധിച്ചു. പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ ദിവസം സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്ത് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ഫഹദ്(26) ആണ് സ്വര്‍ണം മുക്കിയ തോര്‍ത്തുമായി വിമാനത്താവളത്തിലെത്തിയത്. ഈ മാസം 10ന് ദുബൈയില്‍ നിന്നും സ്‌പൈസ് ജെറ്റില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയതാണ് ഇയാള്‍. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ ബാത്ത് ടൗവ്വലുകള്‍ മുക്കി ഇവ നന്നായി പായ്ക്ക് ചെയ്താണ് ഇയാൾ കൊണ്ടുവന്നത്.  

Related News