വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയുടെ വീടിന് മുന്നിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

  • 25/10/2022

തിരുവനന്തപുരം: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നിലെത്തി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തിരുവനന്തപുരം പോത്തൻകോട് യുവാവ്, യുവതിയുടെ വീടിന് മുന്നിലെത്തി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തൃശൂർ സ്വദേശി ശ്യാംപ്രകാശാണ് (32) മരിച്ചത്. 

ഗുരുതര പൊള്ളലോടെ ശ്യാംപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 90 ശതമാനം പൊള്ളലോടെയാണ് യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലമുകൾ സ്വദേശിയായ യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം ഇയാൾ വിവാഹാലോചനയുമായി യുവതിയുടെ വീട്ടിലെത്തി. 

വിവാഹാലോചന യുവതി നിരസിച്ചു. ഇതോടെയാണ് ശ്യാം പ്രകാശ് ആത്മഹത്യാ ശ്രമം നടത്തിയത്. ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്യാംപ്രകാശ് വിവാഹിതനാണ്.


 

Related News