ബസും സ്കൂട്ടറും ഇടിച്ച് അപകടം; ബസിന്റെ പിൻചക്രം കയറി ഉദ്യോഗസ്ഥ മരിച്ചു, രക്തംവാർന്ന് റോഡില്‍ കിടന്നത് ഇരുപത് മിനിറ്റിലേറെ

  • 25/10/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ രക്തം വാര്‍ന്ന് ഉദ്യോഗസ്ഥ മരിച്ചു. ഇന്നലെ വൈകിട്ട് പനവിള ജംഗ്ഷനിൽ കെഎസ്ആർടിസി ബസും സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ
ഗീത എന്ന സ്ത്രീയാണ് മരിച്ചത്. കെഎസ്എഫ്ഇയിലെ ഉദ്യോഗസ്ഥയാണ് ഗീത.

ആശുപത്രിയിലെത്തിക്കാൻ വൈകിയത് മൂലമാണ് മരണം സംഭവിച്ചതെന്ന് രക്ഷപ്പെടുത്തിയവര്‍ പറയുന്നു. വൈകിട്ട് ആറരയ്ക്കാണ് കെഎസ്ആർടിസി ബസും സ്കൂട്ടറും അപകടത്തിൽപ്പെടുന്നത്. അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരായ ഉള്ളൂർ ഭാസിനഗർ താമസിക്കുന്ന പോലീസ് ഇൻസ്പെക്ടർ പരമേശ്വരൻ നായര്‍ക്കും ഭാര്യ കുമാരി ഗീതയ്ക്കും പരിക്കേറ്റു. ബസിന്റെ പിൻചക്രം കയറിയിറങ്ങിയ ഗീത നടുറോഡിൽ കിടക്കേണ്ടി വന്നത് ഇരുപത് മിനിറ്റിലേറെയാണെന്ന് രക്ഷിക്കാൻ എത്തിയ യുവാക്കൾ പറയുന്നു. 

അബിന്‍ എന്ന യുവാവും സുഹൃത്തുക്കളുമാണ് രക്ഷിക്കാന്‍ എത്തിയത്. ഇവര്‍ വയനാട്ടില്‍ നിന്നുള്ള മറ്റൊരു ബസില്‍ അതുവഴി വന്നവരാണ്. ആശുപത്രിയിലെത്തിച്ച ഗീതയുടെ ജീവൻ രക്ഷിക്കാനായില്ല. ദീര്‍ഘകാലം കെ കരുണാകരന്റെ ഗണ്‍മാന്‍ ആയിരുന്നു ഗീതയുടെ ഭര്‍ത്താവ്. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ നിസാരമാണ്. 
 

Related News