കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്, രണ്ട് റൗണ്ട് വെടിവെച്ചു; പ്രതികളെ പിടികൂടി

  • 26/10/2022

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. കുണ്ടന്നൂർ ജംക്‌ഷനിലെ ‘ഒജീസ് കാന്താരി’ ബാറിലാണ് ഇന്ന് വൈകിട്ട് നാല് മണിയോടെ വെടിവെപ്പുണ്ടായത്. വെടിവയ്പ് നടത്തിയ പ്രതികളെ പിടികൂടി. മദ്യപിച്ചിറങ്ങിയ രണ്ട് പേര്‍ ബാറിന്‍റെ ചുമരിലേക്ക് രണ്ട് റൗണ്ട് വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.

കൊല്ലം സ്വദേശി സോജന്‍, ഇയാൾക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകൻ ഹറോൾഡ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ മദ്യപിച്ച് ബില്ല് തുക കൊടുത്തതിനു ശേഷം പ്രകോപനം ഒന്നുമില്ലാതെ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ബാറിനു പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു.

സംഭവം നടന്ന് മൂന്ന് മണിക്കൂറിനു ശേഷമാണ് ബാറുകാർ പോലീസിൽ വിവരം അറിയിച്ചത്. പോലീസെത്തി ബാറിന്‍റെ ഗേറ്റ് അടച്ച്മുഴുവൻ ജീവനക്കാരുടേയും മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് വെടിവച്ച ആളുടേയും ഒപ്പമുണ്ടായിരുന്ന ആളുടേയും ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. 

Related News