പതിനൊന്നുകാരനെ പീഡിപ്പിച്ചു; പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • 26/10/2022

കോഴിക്കോട്: പോക്സോ കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം മണാശ്ശേരിയിലാണ് സംഭവം. മുക്കം സ്വദേശി കൊന്നാലത്ത് മുബഷീർ ആണ് അറസ്റ്റിലായത്. പതിനൊന്നു വയസുകാരനെ മദ്രസയിൽ വെച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. 

പീഡന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കൾ മുക്കം പോലീസിൽ പരാതി നൽകുകയായിരുന്നു.  പരാതിയുടെ അടിസ്ഥാനത്തിലാണ്  മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് പന്ത്രണ്ട് വയസുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

നിലമ്പൂരിലെ ഒരു ഗവൺമെൻറ് സ്കൂളിലെ അധ്യാപകനായ ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ വീട്ടിൽ അസൈനാറാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭയപ്പെടുത്തിയായിരുന്നു പീഡനം. രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

Related News