കരിപ്പൂരിൽ 108 പവൻ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; വാണിയമ്ബലം സ്വദേശി സമീർ പിടിയിൽ

  • 28/10/2022

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച 108 പവൻ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മലപ്പുറം വാണിയമ്ബലം സ്വദേശിയായ ഈരൂത്ത് സമീറാണ് പിടിയിലായത്. മലദ്വാരത്തിൽ ക്യാപ്സൂൾ രൂപത്തിലാക്കിയായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇയാളെ കസ്റ്റംസ് പിടികൂടുകയായിരുന്നു. മൂന്ന് ക്യാപ്സൂൾ സ്വർണവും പിടികൂടിയിട്ടുണ്ട്.

ജിദ്ദയിൽ നിന്നാണ് സമീർ കരിപ്പൂരിൽ എത്തിയത്. 50,000 രൂപയും വിമാന ടിക്കറ്റുമാണ് സ്വർണം കടത്തിയാൽ പ്രതിഫലമായി ഇയാൾക്ക് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തത് എന്ന് കസ്റ്റംസ് അറിയിച്ചു. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചതിന് വെള്ളിയാഴ്ച പിടിയിലാകുന്ന രണ്ടാമത്തെയാളാണ് സമീർ. നേരത്തെ ബഹ്റൈനിൽ നിന്നും സ്വർണവുമായി എത്തിയ കുണ്ടുങ്ങൽ സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു.

ഇതിനിടെ നെടുമ്ബാശ്ശേരിയിൽ നിന്നും സ്വർണം പിടികൂടി. മൂന്ന് കേസുകളിലായി രണ്ടരക്കിലോയോളം സ്വർണമാണ് നെടുമ്ബാശ്ശേരിയിൽ നിന്നും പിടികൂടിയത്. അടിവസ്ത്രത്തിലും ശരീരത്തിലും സ്വർണം ഒളിപ്പിച്ചു കടത്തിയ അഞ്ച് യാത്രക്കാരെ പിടികൂടിയിട്ടുമുണ്ട്.

Related News