കോതി ബീച്ചിന് സമീപം കടല്‍ ഉള്ളിലേക്ക് വലിഞ്ഞു, പരിഭ്രാന്തരായി നാട്ടുകാർ

  • 30/10/2022

കോഴിക്കോട്: കോതി ബീച്ചിന് സമീപം കടല്‍ ഉള്ളിലേക്ക് വലിഞ്ഞത് ആളുകളില്‍ പരിഭ്രാന്തിയുണ്ടാക്കി. ബീച്ചില്‍ ചെളി അടിഞ്ഞതോടെയാണ് കടല്‍ വലിയുന്നതായി ആളുകള്‍ക്ക് മനസ്സിലായത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം.


സുനാമിക്ക് മുന്നോടിയായി ഇത്തരത്തില്‍ ഉണ്ടാകുന്നതിനാല്‍ ആളുകള്‍ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും ഇത് സുനാമി മുന്നറിയിപ്പല്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഉടന്‍ ഫയര്‍ ഫോഴ്സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

വാര്‍ത്തയറിഞ്ഞ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോതി ബീച്ചിലേക്ക് ആളുകളെത്താന്‍ തുടങ്ങിയതോടെ പ്രദേശത്ത് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Related News