പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തില്‍ വഴിത്തിരിവ്; കഷായത്തിൽ കലർത്തിയത് തുരിശ്

  • 30/10/2022

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്ന് ഷരോണിന്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉടന്‍ റൂറല്‍ എസ് പി ഓഫീസിലെത്തും.


അതേ സമയം ഇന്നലെയാണ് പൊലീസിന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി ലഭിച്ചത്. ഇത് ഇന്നത്തെ ചോദ്യം ചെയ്യലില്‍ അടക്കം നിര്‍ണ്ണായകമായി. അതിന്റെ അടിസ്ഥാനത്തിലായിരുന്നു അവധിദിവസമായിട്ടും ഗ്രീഷ്മയെയും കുടുംബാങ്ങളെയും ഇന്ന് തന്നെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്ശ്) ആണ് ഷരോണിന്‍റെ മരണത്തിന് കാരണമായ വിഷം എന്നാണ് ഡോക്ടര്‍മാര്‍ വെളിവാക്കിയത്.

കോപ്പര്‍ സള്‍ഫേറ്റ് അഥവ തുരിശ് ഒരു ശക്തമായ ഓക്സിഡൈസിംഗ് ഏജന്റാണ്. കഴിക്കുന്ന ഡോസിനെ ആശ്രയിച്ച്‌, ഇത് വ്യാപകമായ ശരീരത്തിലെ സെല്ലുകളെ നയിച്ചേക്കാം. വിഷബാധയുടെ വ്യവസ്ഥാപരമായ ഫലങ്ങള്‍ പ്രധാനമായും ചുവന്ന രക്താണുക്കള്‍, ദഹനനാളം, വൃക്കകള്‍, ഹൃദയ സിസ്റ്റങ്ങള്‍ എന്നിവയില്‍ കാണപ്പെടും. ഇത് ആന്തരിക പരിശോധനയില്‍ വ്യക്തമാകും. വലിയ അളവില്‍ കോപ്പര്‍ സള്‍ഫേറ്റ് ശരീരത്തില്‍ എത്തുന്നത് ഓക്കാനം, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ പുറത്തും. ശരീരത്തില്‍ രക്തകോശങ്ങള്‍, കരള്‍, വൃക്കകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തും.

എവിടുന്നാണ് വിഷം ഗ്രീഷ്മയ്ക്ക് ലഭിച്ചത് എന്നത് സംബന്ധിച്ചും പൊലീസിന് നിര്‍ണ്ണായക വിവരം ലഭിച്ചിട്ടുണ്ട്. ഗ്രീഷ്മയുടെ അമ്മാവന്‍ കൃഷി ആവശ്യത്തിനായി വാങ്ങിയ കീടനാശിനിയാണ് ഷരോണിന് കഷയത്തില്‍ കലക്കി നല്‍കിയത് എന്നാണ് വിവരം. അതിന് ശാസ്ത്രീയ തെളിവുകള്‍ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.

Related News