ഗവര്‍ണര്‍ തെറ്റായ രൂപത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു, ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി

  • 31/10/2022

കോഴിക്കോട്: സാങ്കല്പിക ഭരണാധികാരിയായ ഗവര്‍ണര്‍ തെറ്റായ രൂപത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ലോക്താന്ത്രിക് ജനതാദള്‍ (എല്‍ ജെ.ഡി) സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കി.


ഡല്‍ഹി കേരള ഹൗസില്‍ വച്ച്‌ മലയാളം മാധ്യമപ്രതിനിധികളെ മാത്രമായി മാറ്റി നിറുത്തി സംസാരിച്ചതും രാജ്ഭവനില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുന്നതും ഗവര്‍ണര്‍ പദവിക്ക് നിരക്കാത്തതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹി കേരള ഹൗസിലെ പത്രസമ്മേളനത്തില്‍ നിന്നും മലയാളം പത്രപ്രവര്‍ത്തകരെ മാറ്റിനിറുത്താനുള്ള കാരണമായി പറഞ്ഞത് അവര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചില്ലെന്നതാണ്. ഇത് ഒരു ഭരണഘടനാ സ്ഥാപനമായ രാജ്ഭവന്‍ മറ്റൊരു ഭരണഘടനാ സ്ഥാപനമായ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ കലാപത്തിന് പ്രേരിപ്പിക്കലാണ്. തഷ്ട്രപതിയുടെ പ്രതിനിധിയായ വ്യക്തി ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

Related News