പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വിവാഹഭ്യർത്ഥന; നിരസിച്ചതിന് നഗ്നതാ പ്രദര്‍ശനം, യുവാവിന് അഞ്ചു വർഷം തടവും പിഴയും

  • 31/10/2022

മൂന്നാര്‍:  ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വിവാഹഭ്യർത്ഥന നടത്തുകയും ഇത് നിരസിച്ചപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവിന് പോക്സോ കേസില്‍  അഞ്ചു വർഷം തടവും അയ്യായിരം രൂപ പിഴയും. ഇടുക്കി സ്വദേശി ബിനോയിക്ക് ആണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് ഒരു വർഷം അനുഭവിച്ചാൽ മതി. 

2020 ഇടുക്കി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പെണ്‍കുട്ടിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയതിനാണ് പോലീസ് ബിനോയ്ക്കെതിരെ കേസെടുത്തത്. പെൺകുട്ടി തന്‍റെ വീട്ടില്‍ തുണി അലക്കിക്കൊണ്ടിരുന്നപ്പോഴാണ് സംഭവം. വീട്ടിലെത്തിയ ബിനോയ്  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വിവാഹഭ്യർത്ഥന നടത്തി. 

എന്നാല്‍ പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോൾ ഉടുത്തിരുന്ന മുണ്ട് ഉയർത്തിക്കാട്ടി എന്നാണ് കേസ്. വീട്ടില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം.
പിന്നീട് പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  

Related News