തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; മൂന്നു പ്രതികളെ തിരിച്ചറിഞ്ഞു

  • 01/11/2022

തൃശ്ശൂര്‍: തൃശ്ശൂര്‍ കേച്ചേരിയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. കുന്നംകുളം ബ്ലോക്ക് സെക്രട്ടറി സൈഫുദ്ദീനെയാണ് വെട്ടിയത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ സൈഫുദീനെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

ഇന്ന് പുലർച്ചെയാണ് ഡിവൈഎഫ്ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദീന് നേരെ ആക്രമണമുണ്ടായത്. അതേസമയം വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത് നാലുപേര്‍ ചേര്‍ന്നാണെന്ന് പോലീസ്. സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞു. 

പട്ടിക്കര സ്വദേശികളായ റബീഹ്, റിൻഷാദ്, റാഷിദ്, എന്നിവരാണ് മൂന്നുപേർ. സംഘത്തിലെ നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന് എസ്‍ഡിപിഐ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചിരുന്നു.

Related News