അഭിഭാഷകരുടെ മുമ്പില്‍ വെച്ച് മര്‍ദിച്ചു, വസ്ത്രം വലിച്ച് കീറി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍

  • 01/11/2022

തിരുവനന്തപുരം:  എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ പരാതിക്കാരി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതി പിൻവലിക്കാൻ അഭിഭാഷകരുടെ മുമ്പിലിട്ട് എൽദോസ് മർദ്ദിച്ചെന്നും മൂന്ന് അഭിഭാഷകർ നോക്കി നിൽക്കേ വസ്ത്രം വലിച്ച് കീറുകയും ചെയ്തെന്നാണ് പരാതിക്കാരിയുടെ മൊഴി. 

സാമ്പത്തിക തർക്കമാണ് കോവളത്തെ പരാതിക്ക് കാരണമെന്ന രേഖയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അഭിഭാഷകർ തടഞ്ഞു. അഭിഭാഷകർ വാഹനത്തിൽ കയറ്റി നഗരത്തിൽ ചുറ്റിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞെന്നുമാണ് പരാതിക്കാരി മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൽദോസ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്തത്. എംഎല്‍എയ്ക്കെതിരെ കോവളം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് അഭിഭാഷകര്‍ വാഗ്ദാനം ചെയ്തെന്നും വഴങ്ങാതെ വന്നപ്പോള്‍ അഭിഭാഷകരുടെ മുന്നില്‍ വെച്ച് എല്‍ദോസ് വസ്ത്രം വലിച്ച് കീറി ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. 

മൂന്ന് അഭിഭാഷകര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. അതേസമയം ബലാത്സഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എൽദോസ് കുന്നപ്പിള്ളിലിന്‍റെ മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം  അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.   

Related News