പെൻഷൻ പ്രായം ഉയര്‍ത്തിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ

  • 01/11/2022

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം 60 വയസ്സാക്കിയ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിനെതിരെ ഡി.വെ.എഫ്.ഐ. പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ച ധനവകുപ്പ് ഉത്തരവ് പിൻവലിക്കണമെന്ന് ഡി.വെ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.

122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവും. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാരെ ബാധിക്കുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.   

പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവന-വേതന ഘടനകൾ പരിഷ്കരിച്ച് ഏകീകരിക്കാൻ 2017 ൽ റിയാബ് (പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇന്‍റേണൽ ഓഡിറ്റ് ബോർഡ്) ചെയർമാൻ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശകൾ അംഗീകരിച്ചാണ് പെൻഷൻ പ്രായം ഉയർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.  29 നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. 

Related News