വിവാഹം കഴിഞ്ഞതിന്‍റെ പിറ്റേന്ന് വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

  • 01/11/2022

പാലക്കാട്: വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് അളകാപുരി കോളനിയിലെ പഴനി ചാമിയുടെ മകൾ നന്ദിനി ആണ് മരിച്ചത്. ഞായറാഴ്ചയാണ് 21കാരിയായ നന്ദിനിയുടെ വിവാഹം പൊള്ളാച്ചി കളിയാപുരം സ്വദേശിയുമായി കഴിഞ്ഞത്. 

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ നന്ദിനിയെ കാണാതായി. തുടർന്ന് നടത്തിയ തെരച്ചിലിൽ എഴുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ തോട്ടത്തിൽ നന്ദിനിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല.

ചാണകത്തിൽ കലർത്തുന്ന മഞ്ഞ നിറത്തിലുള്ള വിഷപ്പൊടി കഴിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടതായാണ് വിവരം. എന്നാല്‍ നന്ദിനിയുടെ ഇഷ്ടപ്രകാരമാണ് വിവാഹം നടത്തിയതെന്നും മരണകാരണം അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു. വിഷം അകത്ത് ചെന്നാണ് മരണമെന്നാണ് കൊല്ലങ്കോട് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

Related News