പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവ് മരവിപ്പിക്കാൻ സർക്കാർ, തീരുമാനം മന്ത്രിസഭാ യോഗത്തിൽ

  • 02/11/2022

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും. മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടായി. കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്. 


പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ് ഇപ്പോഴുള്ളത്. റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു.

122 പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആറു ധനകാര്യ കോർപറേഷനുകലുമായിരുന്നു ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.

.

Related News