കുറവന്‍കോണത്തും മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരെയും അതിക്രമം നടത്തിയത് ഒരാള്‍; പ്രതിയെ യുവതി തിരിച്ചറിഞ്ഞു

  • 02/11/2022

തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമം നടത്തിയയാള്‍ തന്നെയാണ് മ്യൂസിയത്തില്‍ വനിതാ ഡോക്ടറെ ആക്രമിച്ചതെന്ന് കണ്ടെത്തി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ് ആണ് അറസ്റ്റിലായത്. 

കുറുവന്‍കോണം കേസില്‍ പിടിയിലായ സന്തോഷാണ് തനിക്ക് നേരെയും അതിക്രമം നടത്തിയതെന്ന് മ്യൂസിയം കേസിലെ പരാതിക്കാരിയായ വനിതാ ഡോക്ടര്‍ തിരിച്ചറിഞ്ഞു. 
ബുധനാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡിലാണ് യുവതി പ്രതിയെ തിരിച്ചറിഞ്ഞത്. 
കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടര്‍ക്കു നേരേയാണ് ഇയാള്‍ ലൈംഗീകാതിക്രമം നടത്തിയത്. ബുധനാഴ്ച പുലർച്ചെ കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി.  അന്നു പുലര്‍ച്ചെ കുറവന്‍കോണത്തെ വീട്ടിലാണ് ഇയാള്‍ ആദ്യം എത്തിയത്. ഇവിടെ അതിക്രമം കാണിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് പോയി. 

ശേഷം കുറവന്‍കോണത്തെ വീട്ടിലെത്തി വാതില്‍ പൊളിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ നമ്പര്‍ കണ്ടെത്താനായതാണ് നിര്‍ണായകമായത്. അതേസമയം കരാര്‍ ജീവനക്കാരനായ സന്തോഷിനെ പുറത്താക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് നിര്‍ദേശം നല്‍കി.  


 

Related News