മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • 03/11/2022

തൃശൂർ:  തൃശൂരില്‍ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആളൂർ എടത്താടൻ ജംക്‌ഷന് സമീപം മാണി പറമ്പിൽ എബിയുടെയും ഷെൽഗയുടെയും ഇളയ മകൾ ഹേസലാണ് മരിച്ചത്.  

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിനെ ഉണർത്തിയെങ്കിലും അനക്കമില്ലാതെയിരുന്നു. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

എന്നാല്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സഹോദരൻ അലൻസോ. കുഞ്ഞിന്‍റെ സംസ്കാരം നടത്തി.

Related News