മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച ഗവർണരുടെ നിലപാട് സ്വാഗതം ചെയ്ത് കെ സുധാകരൻ

  • 04/11/2022

വിദേശയാത്ര രാജ്ഭവനെ അറിയിച്ചില്ലെന്ന് കാട്ടിയുള്ള ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തയച്ചത് ശരിയായ നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയും സര്‍ക്കാരും തെറ്റ് ചെയ്താല്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. മെറിറ്റ് നോക്കിയാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. ഗവര്‍ണറുടെ നടപടിയില്‍ തെറ്റുമുണ്ട് ശരിയുമുണ്ട് എന്ന നിലപാടിലാണ് കെ സുധാകരന്‍. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പറയുന്ന ഗവര്‍ണര്‍ എന്തുകൊണ്ട് കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു.


സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് സുധാകരന്‍ പറഞ്ഞത് വിവാദമായിരുന്നു. ഗവര്‍ണര്‍ ഉയര്‍ത്തിയത് വളരെ ഗൗരവത്തില്‍ ഉള്ള വിഷയമാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് ബോധ്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. അല്ലെങ്കില്‍ അത് അന്വേഷിക്കാന്‍ എങ്കിലും പറയണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

കെ സുധാകരന്റെ നിലപാടിനെതിരെ സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്താവനയെ സംബന്ധിച്ച്‌ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 

Related News