നഗരസഭയിലെ ഒഴിവിലേക്ക് സിപിഐഎമ്മുകാരെ തിരുകിക്കയറ്റാൻ ശ്രമം; പാർട്ടിക്കാരുടെ ലിസ്റ്റ് തേടി കത്തയച്ച് ആര്യാ രാജേന്ദ്രൻ

  • 05/11/2022

തിരുവനന്തപുരം കോർപറേഷനിൽ പാർട്ടിക്കാരെ തിരുകിക്കയറ്റാൻ മേയർ ആര്യാ രാജേന്ദ്രൻ ശ്രമിച്ചതായി ആരോപണം. പാർട്ടിക്കാരുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ കത്തയച്ചു. ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തെത്തിയിട്ടുണ്ട്. 

നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് നിയമനം നടത്താനാണ് മേയർ മുൻഗണന പട്ടിക കത്തിലൂടെ ആവശ്യപ്പെട്ടത്. ആകെ 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ ആര്യാ രാജേന്ദ്രന്റെ കത്ത്. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് മേയർ ആനാവൂർ നാഗപ്പനോട് പട്ടിക തേടിയത്. ഡോക്ടേഴ്സ്, നഴ്സ്, ഫാർമസിസ്റ്റ് മുതലായ തസ്‌കികകളിലേക്ക് ഉൾപ്പെടെയാണ് പാർട്ടിക്കാരുടെ മുൻഗണനാ പട്ടിക സിപിഐഎം ജില്ലാ സെക്രട്ടറിയോട് മേയർ ആവശ്യപ്പെട്ടത്.

മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ആനാവൂർ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്തയച്ചിരിക്കുന്നത്. കത്തിന്റെ പകർപ്പ് സിപിഐഎം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു.

Related News