ഗവർണർക്കെതിരെ കടുത്ത നടപടി; സർക്കാരിന് അനുമതി നൽകി സി പി ഐ എം

  • 06/11/2022

ഗവര്‍ണര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ സര്‍ക്കാരിന് സി.പി.ഐ.എമ്മിന്‍്റെ അനുമതി. ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ സര്‍ക്കാരിന് എന്തും ചെയ്യാമെന്നാണ് പാര്‍ട്ടി നിലപാട്. ഗവര്‍ണറെ ഉപയോഗപ്പെടുത്തി ഉന്നത വിദ്യാദ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമമെന്ന് പാര്‍ട്ടി വിലയിരുത്തി. ആസൂത്രിത പദ്ധതിയിലൂടെ മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുമ്ബോള്‍ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കാനാണ് സംഘ പരിവാര്‍ ശ്രമം


സര്‍വകലാശാലകളില്‍ ആര്‍.എസ്.എസ് ബന്ധമുള്ളവരെ കയറ്റി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനെയെല്ലാം നിയമപരമായും ഭരണഘടനാപരമായും നേരിടും. രാഷ്ട്രീയമായി ഗവര്‍ണറുടെ നടപടികളെ തുറന്നുകാട്ടും. ബി.ജെ.പിയുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്ക് അനുകൂലമായി നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗവര്‍ണറെ ശക്തിയായി എതിര്‍ക്കുമ്ബോഴാണ് കേരളത്തിലെ നേതാക്കള്‍ അനുകൂലിക്കുന്നത്. ലീഗും ആര്‍.എസ്.പിയും സ്വതന്ത്ര നിലപാടാണ് ഇക്കാര്യത്തില്‍ എടുക്കുന്നത്.

ഗവര്‍ണറുടെ നിലപാടിനെതിരായി ജനങ്ങളെ അണിനിരത്തി വിദ്യാദ്യാസ സംരക്ഷണ യജ്ഞം തുടരാനും സിപിഐഎം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുഴുവന്‍ വീടുകളിലും ലഘുലേഖ വിതരണം ചെയ്യും. കോളജുകളില്‍ 14 നകം പ്രതിഷേധം സംഘടിപ്പിക്കും. വിദ്യാഭ്യാസ സംരക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15 ന് രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും നടത്തും. സീതാറാം യെച്ചൂരിയാകും പരിപാടി ഉദ്ഘാടനം ചെയ്യുക. എല്ലാ ജില്ലകളിലും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.

Related News