പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 17കാരനായ സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍

  • 07/11/2022

പത്തനംതിട്ട: പതിനാറുകാരിയായ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ പതിനേഴു കാരനായ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വയറുവേദനയും ശാരീരിക അസ്വസ്ഥതകളും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

 ശനിയാഴ്ചയാണ്  പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ  പെൺകുട്ടി അഞ്ച് മാസം ഗർഭിണി ആണെന്ന് കണ്ടെത്തി. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് ആറന്മുള പോലീസ് കേസെടുത്തത്. 

കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി 17കാരന്റെ പേര് വെളിപ്പെടുത്തിയത്. ഒരേ സ്കൂളിൽ പഠിക്കുന്നവരാണ് രണ്ട് വിദ്യാർത്ഥികളും എന്ന് പോലീസ് പറഞ്ഞു. 2018 ഏപ്രിൽ മാസം മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. 2019-ലെ വേനലവധി സമയത്ത് ആദ്യമായി പെൺകുട്ടിയെ പീഡനത്തിരയാക്കി.   

ഏപ്രിൽ മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ നിരവധി തവണ വീടിന് സമീപത്ത് എത്തിച്ച് പീഡനം തുടരുകയായിരുന്നെന്ന് പോലീസ് പറയുന്നു. രണ്ടു പേര്‍ക്കും പ്രായപൂർത്തിയാവാത്തത് കൊണ്ട് 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും പോലീസ് വ്യക്തമാക്കി.

Related News