മദ്യംനൽകി 16കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷൻ ടീച്ചര്‍ അറസ്റ്റില്‍

  • 07/11/2022

മണ്ണുത്തി: പതിനാറു വയസ്സുള്ള വിദ്യാർഥിയെ മദ്യംനൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ട്യൂഷൻ ടീച്ചര്‍ അറസ്റ്റില്‍. തൃശൂർ മണ്ണുത്തിയിലാണ് ഞെട്ടിക്കുന്ന സംഭവം. മാനസികപ്രശ്നങ്ങൾ കാണിച്ചതോടെ വിദ്യാര്‍ഥിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി കാര്യങ്ങൾ പറഞ്ഞത്.

പിന്നാലെ ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു.  ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം മണ്ണുത്തി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് മുപ്പത്തിയേഴുകാരിയായ അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്. 

കോവിഡ് കാലത്താണ് ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍‌ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളില്ല. കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ  റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. 

Related News