കത്ത് വിവാദം: മേയറുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

  • 08/11/2022

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുത്തു. മേയറുടെ വീട്ടില്‍ വച്ച്‌ ഡിവൈഎസ്പി ജലീല്‍ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മേയറുടെ മൊഴിയെടുക്കുന്നത്.


സംഭവത്തില്‍ ആര്യ രാജേന്ദ്രന്‍ മൊഴി നല്‍കാന്‍ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല.

അതേസമയം മേയര്‍ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് സിപിഐഎമ്മിന്‍റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു.

Related News