ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം വ്യാപിപ്പിക്കും: ബിജെപി

  • 08/11/2022

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ബിജെപി. വിവിധ വാര്‍ഡുകളില്‍ നിന്ന് മേയര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. 


നാളെ വനിത മോര്‍ച്ചയും മറ്റന്നാള്‍ യുവമോര്‍ച്ചയും കോര്‍പറേഷനിലേക്ക് മാര്‍ച്ച്‌ നടത്തും. ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ തുടര്‍നടപടിക്ക് ശ്രമിക്കും. സര്‍ക്കാര്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്നും വി.വി.രാജേഷ് ആരോപിച്ചു.

അതേസമയം തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുത്തു. മേയറുടെ വീട്ടില്‍ വച്ച്‌ ഡിവൈഎസ്പി ജലീല്‍ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മേയറുടെ മൊഴിയെടുക്കുന്നത്. സംഭവത്തില്‍ ആര്യ രാജേന്ദ്രന്‍ മൊഴി നല്‍കാന്‍ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല.

Related News