'ഓർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ല'; ഒപ്പിടണമെങ്കിൽ മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കണമെന്ന് ഗവർണർ

  • 09/11/2022

തിരുവനന്തപുരം: ഓർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒപ്പിടണമെങ്കിൽ മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കണം. ബില്ലുകളിൽ ചോദിച്ച സംശയങ്ങൾ മാറ്റാതെ ഒപ്പിടില്ലെന്നും സർക്കാർ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവർണർ പറഞ്ഞു. ചാൻസലറെ നീക്കാനുള്ള ഓർഡിനൻസ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. മുഖ്യമന്ത്രിയെ എതിർത്തതിന് മാറ്റി നിർത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

സർക്കാരാണ് പ്രശ്‌നങ്ങൾ വീണ്ടും തുടങ്ങിയത്. സർവകലാശാല ഭരണത്തിൽ ഇടപെടാതിരുന്നാൽ പ്രശ്‌നങ്ങൾ അവസാനിക്കുമെന്ന് പറഞ്ഞ ഗവർണർ മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടതിൽ വിഷമമുണ്ടെന്നും കൂട്ടിച്ചേർത്തു. കൈരളിയും മീഡിയ വണ്ണും തന്നെ ഉന്നമിട്ട് പ്രവർത്തിക്കുകയാണ്. അതുകൊണ്ടാണ് അതേ ഭഷയിൽ മറുപടി നൽകിയതെന്നും ഗവർണർ വിദശീകരിച്ചു.

Related News