രാജ്ഭവന്‍ മാര്‍ച്ചില്‍ സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കാൻ സാധ്യത

  • 10/11/2022

തിരുവനന്തപുരം: വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു ലക്ഷംപേരെ അണിനിരത്തി 15ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയില്‍.


അര്‍ദ്ധ സൈനിക വിഭാഗമായ സി.ആര്‍.പി.എഫിനെ വിന്യസിക്കുന്നതിന് പുറമേ, രാജ്ഭവന്‍ ഉള്‍പ്പെടുന്ന കവടിയാര്‍ മേഖലയില്‍ ആര്‍മി ആക്‌ട് പ്രഖ്യാപിച്ച്‌ സൈന്യത്തെ ഇറക്കുന്നതും പരിഗണിക്കുന്നു.

ഇതേക്കുറിച്ച്‌ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം. ആര്‍മി ആക്‌ട് പ്രഖ്യാപിച്ചാല്‍ അവിടത്തെ ആഭ്യന്തര സുരക്ഷ പട്ടാളത്തിന്റെ ചുമതലയാവും. പൊലീസിന് റോളുണ്ടാവില്ല. നേരത്തെ രാജ്ഭവന്റെ സുരക്ഷ കേന്ദ്ര സേനയ്ക്കായിരുന്നു. രാജ്ഭവനില്‍ സൈനികര്‍ക്കുള്ള മെസ് കെട്ടിടം ഇപ്പോഴുമുണ്ട്.

Related News