മദ്യലഹരിയില്‍ മര്‍ദ്ദനം; അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു

  • 10/11/2022

ഇടുക്കി : ഇടുക്കി ചെമ്മണ്ണൂരിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു. ചെമ്മണ്ണാർ മൂക്കനോലിൽ ജെനീഷ് (38) ആണ് മരിച്ചത്. സംഭവത്തില്‍ അച്ഛൻ തമ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഏഴ് മണിയോട് കൂടിയാണ് സംഭവം ഉണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ് പിതാവിനെയും സ്വന്തം മക്കളെയും മർദ്ദിച്ചു. മക്കളെ മർദ്ദിക്കുന്നത് തടയാനായി എത്തിയതാണ് ജെനീഷിന്റെ പിതാവ് തമ്പി. മര്‍ദ്ദനം തടയുന്നതിനിടെ വീട്ടിലുണ്ടായിരുന്ന വാക്കത്തി എടുത്ത് വീശിയപ്പോൾ ജെനീഷിന്റെ കൈക്ക് വെട്ടേൽക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴിയും ആശുപത്രിയിലെത്തിയപ്പോഴും ജനീഷ് ഛർദ്ദിച്ചിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.  

Related News