300 കിലോ തേങ്ങ തട്ടിയെടുത്ത് മുങ്ങിയയാൾ 11 മാസത്തിന് ശേഷം പിടിയില്‍

  • 11/11/2022

ആലുവ: ജീവനക്കാരനെ കബളിപ്പിച്ച് 300 കിലോ തേങ്ങ തട്ടിയെടുത്ത് മുങ്ങിയയാൾ 11 മാസത്തിന് ശേഷം അറസ്റ്റിൽ. വടുതല സൗത്ത് ചിറ്റൂർ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ആറളം ചീരംവേലിൽ സജേഷ് (35) നെയാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലുവയിലെ മൊത്ത വ്യാപാരസ്ഥാപനത്തിൽ നിന്നും ഉടമസ്ഥന് പണം നൽകിയെന്ന് പറഞ്ഞ് ജീവനക്കാരനെ കബളിപ്പിച്ച് ഇയാള്‍ നാളികേരം ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. 

കേസ് ആയതോടെ പിന്നീട് ഇയാള്‍ ഒളിവിൽ പോയി. തുടര്‍ന്ന് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. ചേരാനല്ലൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകളും നിലവിലുണ്ട്. 

Related News