കൂടുതൽ കിട്ടുന്ന മറ്റൊരു വിവാഹം കഴിക്കാന്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

  • 11/11/2022

തിരുവനന്തപുരം: കൂടുതൽ സ്ത്രീധനം ലഭിക്കുന്ന മറ്റൊരു വിവാഹം കഴിയ്ക്കാൻ വേണ്ടി 35കാരിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച കേസിൽ വെള്ളിയാഴ്ച വിചാരണ ആരംഭിക്കും. സുനിത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ആനാട് വേങ്കവിള വേട്ടമ്പള്ളി നാല് സെന്റ് കോളനി സ്വദേശി ജോയ് ആന്റണി(43), മാതാവ് ലില്ലി ഭായ്, സഹോദരി ജയ എന്നിവരാണ് കേസിലെ പ്രതികൾ. ലില്ലി ഭായ്, ജയ എന്നിവർ ജാമ്യം എടുത്തശേഷം ഒളിവിൽപ്പോയതിനാൽ ജോയ് ആന്റണി മാത്രമാണ് വിചാരണ നേരിടുന്നത്.

2013 ഓഗസ്റ്റ് മൂന്നിന് സുനിതയ്ക്ക് ഒരു ഫോൺ വന്നു എന്നു പറഞ്ഞായിരുന്നു ജോയി ഇവരെ മർദ്ദിച്ചത്. മൺവെട്ടിക്കൈ കൊണ്ടുള്ള ക്രൂരമർദനത്തിൽ ബോധം നഷ്ടപ്പെട്ട സുനിതയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. ശേഷം പ്രതികൾ മൂന്നു ദിവസം ശരീരാവശിഷ്ടങ്ങൾ മുറിയിൽ സൂക്ഷിച്ചു.

പിന്നീട് ശുചിമുറി മാലിന്യം നിക്ഷേപിക്കുന്ന കുഴിയിലേക്ക്‌ വലിച്ചെറിയുകയായിരുന്നു. മാലിന്യക്കുഴിയിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ എടുത്ത് ശാസ്ത്രീയ പരിശോധന നടത്തി അവശിഷ്ടങ്ങൾ സുനിതയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.  

Related News