അസഹ്യമായ വയറുവേദന; പരിശോധനയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി ഗര്‍ഭിണി, പീഡിപ്പിച്ച് മുങ്ങിയ രണ്ടാനച്ഛന് വേണ്ടി തെരച്ചില്‍

  • 11/11/2022

ഇടുക്കി: ഇടുക്കി അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ രണ്ടാനച്ഛന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. അസഹ്യമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.

രണ്ടാനച്ഛനും പെണ്‍കുട്ടിയുടെ അമ്മയും ചേര്‍ന്നാണ് കുട്ടിയെ അടിമാലി താലുക്ക് ആശുപത്രിയിലെത്തിച്ചത്.  പരിശോധിച്ച ഡോക്ടര്‍മാര്‍  കുട്ടി മുന്ന് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ അടിമാലി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പെണ്‍കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് പ്രതി രണ്ടാനച്ഛനാണെന്ന് വെളിപ്പെടുത്തുന്നത്. ഇതിനിടെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. 

രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നല്‍കിയ വിലാസം വ്യാജമായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആറുമാസത്തിനിടെ  നിരവധി തവണ പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിട്ടുള്ള മൊഴി. കേസില്‍ മറ്റാരും പ്രതിയല്ലെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ മൊഴി എടുത്ത ശേഷം സിഡബ്യുയുസിയുടെ മുമ്പില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
 

Related News