ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

  • 12/11/2022

കോഴിക്കോട്: ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ഫഷാന ഷെറിന്‍ ആണ് മരിച്ചത്. ഭര്‍ത്താവ് ഷാനവാസ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്.

ശനിയാഴ്ചയാണ് ഫഷാന ഷെറിന്‍ മരിച്ചത്. യുവതിയും ഭര്‍ത്താവും ഏറെ നാളുകളായി അകന്ന് കഴിയുകയായിരുന്നു. തിരികെ വരണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ്‌ ഷാനവാസ് യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറാന്‍ ഇയാള്‍ ശ്രമം നടത്തിയത് വീട്ടുകാര്‍ അറിഞ്ഞു.

വീടിനുള്ളില്‍ കയറിയ ഷാനവാസ് മുറിക്കുള്ളില്‍ കയറി കുറ്റിയിട്ട് ഫഷാനയുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തില്‍  50 ശതമാനം പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.   

Related News