എംആര്‍ഐ സ്‌കാനിങ്ങിനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; സ്‌കാനിങ് സെന്റര്‍ ജീവനക്കാരന്‍ പിടിയില്‍

  • 12/11/2022

പത്തനംതിട്ട: സ്വകാര്യ സ്കാനിങ് സെന്ററിൽ എംആര്‍ഐ സ്‌കാനിങ്ങിനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ സ്‌കാനിങ് സെന്റര്‍ ജീവനക്കാരന്‍ പിടിയില്‍. അടൂരിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. 

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഏഴംകുളം സ്വദേശിനിയുടെ ദൃശ്യങ്ങളാണ് രഞ്ജിത്ത് പകര്‍ത്തിയത്. അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ സ്വകാര്യ ലാബില്‍ വൈകുന്നേരം ആറരയോടു കൂടിയാണ് ഏഴംകുളം സ്വദേശിനിയായ പെണ്‍കുട്ടി എം.ആര്‍.ഐ. സ്‌കാനിങ്ങിനായി എത്തിയത്. 

വസ്ത്രം മാറ്റുന്ന സമയത്ത് തന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുന്നതായി സംശയം തോന്നിയ പെണ്‍കുട്ടി തിരിഞ്ഞു നോക്കി. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് മനസിലായതോടെ ബഹളമുണ്ടാക്കി പോലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 
 

Related News