കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റിയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞു; സർക്കാരിനെ പരിഹസിച്ച് ഗവർണർ

  • 13/11/2022

സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച്‌ കേരളാ ഗവര്‍ണര്‍. കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റിയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞു. തീരുമാനം സര്‍ക്കാരിന്റെ സ്വാതന്ത്ര്യമാണെന്നും അത് നിയമപരമാണോ എന്നതില്‍ പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.


അതേസമയം 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ സൂചിപ്പിച്ചു. സര്‍ക്കാര്‍, തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ വിധികര്‍ത്താവാകാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇന്നലെ രാജ്ഭവന് കൈമാറിയിരുന്നു. ഇന്നലെ ഗവര്‍ണര്‍ കൊച്ചിയിലേക്കു തിരിച്ചതിനു പിന്നാലെ രാവിലെ 11നാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തിച്ചത്.

Related News