അപേക്ഷ ഫോമുകളിലെ പദ പ്രയോഗത്തില്‍ തിരുത്തല്‍, പുതിയ സര്‍ക്കുലറുമായി സര്‍ക്കാര്‍

  • 13/11/2022

തിരുവനന്തപുരം: അപേക്ഷ ഫോമുകളിലെ പദ പ്രയോഗത്തില്‍ തിരുത്തല്‍ വരുത്തിയുള്ള ഉത്തരവിട്ട് പുതിയ സര്‍ക്കുലറുമായി സര്‍ക്കാര്‍. പുതിയ സര്‍ക്കുലര്‍ പ്രകാരം മൂന്ന് മാറ്റങ്ങളാണ് പദ പ്രയോഗത്തില്‍ വരുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ അപേക്ഷ ഫോമുകളില്‍ 'ഭാര്യ' എന്ന എന്നതിന് പകരം ജീവിത പങ്കാളി എന്ന ചേര്‍ക്കണമെന്നതാണ് ആദ്യ മാറ്റം.


അവന്‍ / അവന്‍റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവന്‍ / അവള്‍ , അവന്‍റെ/ അവളുടെ എന്ന രീതിയില്‍ ആക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. അപേക്ഷ ഫോമുകളില്‍ രക്ഷിതാക്കളുടെ വിവരങ്ങള്‍ എഴുതാനുള്ള ഓപ്ഷന്‍ ഉണ്ടാക്കണം എന്നതാണ് വേറൊരു നിര്‍ദ്ദേശം.

ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പാണ് മാറ്റങ്ങള്‍ വ്യക്തമാക്കിയുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.

Related News