ബന്ദികളാക്കപ്പെട്ട ഇന്ത്യന്‍ നാവികരെ നേരിട്ട് കാണാൻ അനുമതി തേടി കേന്ദ്രമന്ത്രി വി മുരളീധരൻ

  • 13/11/2022

ഇക്വറ്റോറിയല്‍ ഗനിയില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യന്‍ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഹൈകമ്മീഷണറുമായി സംസാരിച്ചുവെന്നും കപ്പലില്‍ പോയി നേരിട്ട് അവരെ കാണാനുള്ള അനുമതി തേടിയെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ മോചനത്തിന് വിവിധ തലങ്ങളില്‍ ഇടപെടല്‍ നടത്തുകയാണ്.


എത്രയും പെട്ടെന്ന് ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷ. രണ്ട് തവണ എംബസി ഉംദ്യോഗസ്ഥര്‍ അവരെ നേരിട്ട് കണ്ടിരുന്നു. ബന്ധുക്കളുടെ ആശങ്ക പരിഹരിക്കും. അവരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. എത്രയും പെട്ടെന്ന് ബന്ദികളാക്കപ്പെട്ടവരെ നാട്ടില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ കെ പി ഓ ടെര്‍മിനലില്‍ ക്രൂഡോയില്‍ നിറയ്ക്കാന്‍ എത്തിയ കപ്പല്‍ ഗിനിയാ സേനയുടെ പിടിയിലായത്. 26 പേര്‍ അടങ്ങുന്ന സംഘത്തില്‍ 16 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ കൊല്ലം നിലമേലില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പടെ മൂന്നുപേര്‍ മലയാളികളാണ്.

Related News